പാറശാല: കുലശേഖരം ശാരദാ കൃഷ്ണ ഹോമിയോ മെഡിക്കൽ കോളേജുമായി സഹകരിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാറശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കൊവിഡ് പ്രതിരോധ മരുന്നും മാസ്കും വിതരണം ചെയ്തു.മേഖല സെക്രട്ടറി കൂട്ടപ്പന മഹേഷ് മുതിർന്ന അംഗമായ മുരളീധരൻ നായർക്ക് മരുന്നും മാസ്കും നൽകി ഉദ്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര മേഖല സെക്രട്ടറി യൂണിറ്റ് പ്രസിഡന്റ് മാധവൻ നായർ,സംസ്ഥാന കമ്മിറ്റി അംഗം ഹിമേന്ദ്രനാഥ്, മേഖല യൂണിറ്റ് ഭാരവാഹികളായ സതീഷ് ശങ്കർ, രാജൻ, വിബ്ജ്യോർ കുമാർ, സജിവർണ്ണ, ജയചന്ദ്രൻ നായർ, മധുസൂദനൻ നായർ, സന്തോഷ് കുമാർ,റെജി,രാജേഷ്‌മിത്ര,അശോകൻ,ഹരിഹരൻ,ഉദയകുമാർ, ഗിരീഷ് ബാബു, ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.