പാലോട്:കേരള എൻജിഒ യൂണിയൻ വാമനപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതഗാഥ പദ്ധതിയ്ക്ക് തുടക്കമായി. പാലോടുള്ള പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിൽ ഡി കെ മുരളി എം.എൽ.എ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.സർക്കാർ നിർദേശങ്ങൾ പാലിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഹരിതഗാഥ നടപ്പാക്കുന്നത്.വാഴ,മരച്ചീനി,ഇഞ്ചി,മഞ്ഞൾ എന്നിവയാണ് കൃഷി.യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഉല്ലാസ് കുമാർ, ജില്ലാ കമ്മിറ്റി അംഗം തുളസീധരൻ,ഏരിയ സെക്രട്ടറി ജി.കെ.മുരളീകൃഷ്ണൻ,പ്രസിഡന്റ് വി.എസ്.സുബി തുടങ്ങിയവർ പങ്കെടുത്തു.