ബാലരാമപുരം: കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം മണ്ഡലം പ്രസിഡന്റ് ഡി.വിനുവിന്റെ നേത്യത്വത്തിൽ നടന്നു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുത്തുക്കൃഷ്ണൻ,​ വിപിൻ ജോസ്,​ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ലാലു,​തലയൽ മധു,​ മണ്ഡലം വൈസ് പ്രസിഡന്റ് ബാലരാമപുരം റാഫി,​ ജയകുമാർ,​തമ്പി,​രാജേഷ്,​ മഹേഷ് എന്നിവർ സംബന്ധിച്ചു.എരുത്താവൂർ വാർഡിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.വാർഡ് പ്രസിഡന്റ് കുമാരൻ,​ തങ്കഭായി എന്നിവരുടെ നേത്യത്വത്തിൽ ശേഖരിച്ച മാസ്കുകൾ വാർഡിലെ 450 കുടുംബങ്ങൾക്കും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.വിനു ഉദ്ഘാടനം ചെയ്തു.