h

കോട്ടയം : അയ്‌മനം കരീമഠത്ത് പാടശേഖരത്തിനു നടുവിൽ ചാരായം വാറ്റിയ പിതാവും മകനും പിടിയിൽ. കരീമഠം മാളികയിൽ വീട്ടിൽ തങ്കച്ചൻ, മകൻ ശ്രീരാജ് എന്നിവരെയാണ് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ.അരുൺ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കുമരകം ഭാഗത്തു നിന്ന് ചാരായവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ബുധനാഴ്ച രാത്രിയിൽ വാറ്റിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. വള്ളത്തിലും, സമീപത്തെ ഇടവഴിയിലൂടെ ഒരു കിലോമീറ്ററോളം ദൂരം നടന്നുമാണ് പൊലീസെത്തിയത്. വാറ്റാൻ ഉപയോഗിച്ചിരുന്ന 200 ലിറ്റർ ശേഷിയുള്ള കലം, ഗ്യാസ്അടുപ്പ്, സിലിണ്ടറുകൾ, വാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.