കൊല്ലം: ചവറ പുതുക്കാട് വാടക വീട്ടിൽ ചാരായ നിർമ്മാണത്തിനിടെ രണ്ട് പേർ അറസ്റ്റിൽ. വാടക വീട്ടിൽ താമസിച്ചിരുന്ന ശ്യാംകുമാർ, സമീപവാസിയായ ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. വീട്ടിൽ നിന്ന് 400 മില്ലി ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം പൊലീസ് കൺട്രോൾ റൂം, ചവറ പൊലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു അറസ്റ്റ്.