kalyan
KALYAN

തിരുവനന്തപുരം: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സ്, തൃശൂരിൽ വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ മന്ത്രി ഇ.പി. ജയരാജനെ അറിയിച്ചു. തുടക്കത്തിൽ 100 പേർക്ക് തൊഴിൽ നൽകാനാകും. തുടർന്ന്, ആയിരത്തിലധികം പേർ തൊഴിലെടുക്കുന്ന വിപുലമായ പ്രസ്ഥാനമായി സംരംഭത്തെ മാറ്റുമെന്നും ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. തൃശൂരിൽ കല്യാണിന് ഭൂമി കണ്ടെത്തി നൽകുമെന്നും കല്യാണിന്റെ വരവ് മറ്റു നിക്ഷേപകർക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.