strike

തിരുവനന്തപുരം: തൊഴിൽ നിയമങ്ങൾ തകർക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും ചെയ്യുന്നതിനെതിരെ ഇന്ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും മുന്നിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ ബി.എം.എസ്.ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. രാജ്ഭവന് മുന്നിൽ രാവിലെ 11ന് സി.ഐ.ടി. യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ഏജീസ് ഓഫീസിനു മുന്നിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും.

എ.ഐ.ടി .യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ബാബു ദിവാകരൻ, വിവിധ സംഘടനാ നേതാക്കളായ മാഹീൻ അബൂബേക്കർ, വി.ജെ.ജോസഫ് എന്നിവർ വിവിധ സ്ഥലങ്ങളിലെ സമരങ്ങൾ ഉദ്ഘാടനം ചെയ്യും.