ബാലരാമപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം സദ്ഭാവനദിനമായി ആചരിച്ചു. ബാലരാമപുരം ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അന്നം പുണ്യം നാലാം ഘട്ടം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​ എ.അർഷാദ്,​ ആനന്ദകുമാർ,​ എം.എം.നൗഷാദ്,​ അഫ്സൽ ബാലരാമപുരം,​ അബ്ദുൾ കരീം എന്നിവർ നേത്യത്വം നൽകി. കോട്ടുകാൽക്കോണത്ത് കോട്ടുകാൽക്കോണം അനി,​ നിർമ്മലറാണി,​ മംഗലത്ത് കോണത്ത് വി.ആർ.ഷിബു,​ എം.എസ്.മിഥുൻ,​ നെല്ലിവിളയിൽ സുരേഷ്,​ അജി,​അയണിമൂട്ടിൽ സാജൻ,​ മെമ്പർ പ്രഭ,​ ആർ.സി.തെരുവിൽ കെ.രാജു,​ ചാമവിളയിൽ സജീവ്,​ ഐത്തിയൂരിൽ വിഷ്ണു,​ വിശ്വംഭരൻ,​ എരുത്താവൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രൻ,​ നതീഷ്,​ തേമ്പാമുട്ടത്ത് കെ.തങ്കരാജൻ,​ രതീഷ്,​ പുന്നക്കാട് ബൈജു ജയൻ,​ അകരത്തിൻവിളയിൽ അമ്പിളിക്കുട്ടൻ,​ മനു എന്നിവർ നേത്യത്വം നൽകി.