തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ധനുഷ്കോടി, കുളച്ചൽ ഭാഗത്ത് കടൽപ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.