തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ മറവിൽ സർക്കാർ പാവങ്ങളെ പിഴിയുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ.എസ്.ഇ.ബിയുടെ ബില്ല് കൊള്ളയ്ക്കെതിരെ ബി.ജെ.പി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയാണ് ഇത്തരം ജനദ്രോഹ നടപടികൾക്ക് കാരണമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മണ്ഡലം പ്രസിഡന്റ് ഗിരി കുമാർ, സെൽ കൺവീനർ തിരുമല അനിൽ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം നടന്നു.