തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇളയ മകൻ അനൂപ് സുരേന്ദ്രന്റെ വിവാഹം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങ് മാത്രമായി നടത്തും. മേയ് 29നാണ് വിവാഹം.കൊല്ലം കഴ്‌സൺ നഗർ ശ്രീശങ്കരവിലാസത്തിൽ രമേശ് ബാബുവിന്റെ മകൾ ഗീതുവാണ് വധു.
കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വിപുലമായി നടത്താനായിരുന്നു തീരുമാനം.ലോക്ക് ഡൗൺ നീണ്ടുപോയതോടെ വിവാഹം ലളിതമായി നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ കൊല്ലത്തെ വധൂഗൃഹത്തിലാണ് വിവാഹം നടത്തുകയെന്ന് കുടുംബം അറിയിച്ചു. ഇരു കുടുംബങ്ങളിൽ നിന്നായി ഇരുപത് പേരാണ് പങ്കെടുക്കുക. എനർജി മാനേജ്മെന്റ് സെന്ററിൽ എൻജിനീയറാണ് അനൂപ്. ബി.ടെക് ബിരുദധാരിയാണ് ഗീതു.