തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന നിലയിൽ ഭക്ഷ്യ സംസ്‌കരണ വ്യവസായരംഗം വികസിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കാർഷിക അഭിവൃദ്ധിക്കൊപ്പം ഭക്ഷ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽനിന്ന് സ്വയംപര്യാപ്തതയിലേക്ക് കേരളത്തെ എത്തിക്കുമെന്നും ചെറുകിട ഭക്ഷ്യ സംസ്‌കരണ വ്യവസായികളും വിദഗ്ദരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മന്ത്രി വ്യക്തമാക്കി.പിറവം ആഗ്രോ പാർക്ക് ചെയർമാൻ ബൈജു നെടുങ്കേരി മോഡറേറ്ററായിരുന്നു. ഡോ.ജോർജ് നൈനാൻ,ഡോ.സി പിറോബർട്ട്, ഇ.ആർജോണി,സുരേഷ് നിലമേൽ,സബിത,വി.നന്ദു,ജിസ്സിജോർജ്ജ്,ടോംതോമസ്,കെ.കെ റഫീഖ്,കെ.സുഭാഷ്,കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.