g

കൊടുങ്ങല്ലൂർ: വീടിനുള്ളിൽ ചാരായം വാറ്റിയ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം പുതുമന പറമ്പ് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ അജേഷ് (32), കുഴിക്കണ്ടത്തിൽ ബാബു നിസാർ (32) എന്നിവരെയാണ് മതിലകം സി.ഐ. സി. പ്രേമാനന്ദ കൃഷ്ണനും, എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. അജേഷിന്റെ വീട്ടിലാണ് വ്യാജചാരായം നിർമ്മിച്ചിരുന്നത്. ഒരു ലിറ്റർ ചാരായവും 9 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഗ്രേഡ് എസ്.ഐ ജിജിൻ, സീനിയർ സി.പി.ഒ ജിബിൻ, സി.പി.ഒ എയ്ഞ്ചൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.