lottery-ticket

തിരുവനന്തപുരം: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്പന തുടങ്ങി. ഇന്ന് 1.39 ലക്ഷം ലോട്ടറി ടിക്കറ്റുകളുടെ വില്പന നടന്നതായി ലോട്ടറി ഡയറക്ടറേറ്ര് അറിയിച്ചു. ജൂൺ രണ്ടിനാണ് അടുത്ത നറുക്കെടുപ്പ്. ജൂൺ 5,9,12,16,19, 23,26 തീയതികളിൽ തുടർന്നുള്ള നറുക്കെടുപ്പുകൾ നടക്കും. മാർച്ച് 31ന് നടത്താനിരുന്ന ബംമ്പർ നറുക്കെടുപ്പാണ് ജൂൺ 26ന് നടക്കുക. നറുക്കെടുപ്പ് മാറ്രിവച്ചതും വിപണിയിൽ ഇപ്പോൾ ഉള്ളതുമായ ടിക്കറ്റുകളുടെ വില്പനയാണ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം വില്പന.