തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലേർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹികളായ ഡോ.എബ്രഹാം വർഗീസ്, ഡോ.പി.ഗോപികുമാർ, ഡോ.ജോൺ പണിക്കർ എന്നിവർ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് കൈമാറി. പൊലീസുകാർ ഉപയോഗിക്കുന്ന മഴക്കോട്ട് പി.പി.ഇ കിറ്റായി മാറ്റാനുളള സാധ്യതയും അവർ പങ്കുവച്ചു. ഐ.എം.എയിലെ ആരോഗ്യപ്രവർത്തകർ എല്ലാ സ്‌റ്റേഷനുകളും ബറ്റാലിയനുകളും സന്ദർശിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൈമാറുകയും പൊലീസുദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും.