തിരുവനന്തപുരം: ഇന്നലെ അവസാനിക്കേണ്ടിയിരുന്ന പലവ്യഞ്ജന കിറ്റ് വിതരണം ഇ-പോസ് മെഷീൻ തകരാറിലായ പശ്ചാത്തലത്തിൽ 26വരെ നീട്ടി. 24 മണിക്കൂറിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം മേയ് 15വരെ അപേക്ഷിച്ചവർക്ക് ലഭിച്ച റേഷൻ കാർഡുകൾക്കും സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമാക്കും. തിരക്ക് ഏറിയതോടെ ഇന്നലെ പതിനൊന്നിന് ഭക്ഷ്യവകുപ്പിന്റെ സർവർ പ്രവർത്തനം പുർണ്ണമായി നിലച്ചു.ഇതിനെ തുടർന്നാണ് കിറ്റ് വിതരണം നീട്ടിയത്.