തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജിനു കീഴിൽ ഇ.പി.എഫ് പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ മേയ്, ജൂൺ, ജൂലായ് മാസത്തേയ്ക്കുള്ള പി.എഫ്. വിഹിതം 12% നിരക്കിൽ നിന്നും 10% ആയി കുറച്ചത് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്ര, സംസ്ഥാന ഉടമസ്ഥതയിലോ അവയുടെ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങൾക്കും ബാധകമല്ല.
ഇത്തരം സ്ഥാപനങ്ങൾ വേതനത്തിന്റെയും ക്ഷാമബത്തയുടെയും 12% തന്നെ പി.എഫ് വിഹിതമായി അടയ്ക്കണം. 4.3 കോടിയോളം തൊഴിലാളികൾക്കും 6.5 ലക്ഷം തൊഴിലുടമകൾക്കും
ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.