india-sports-re-opening
india sports re opening

ന്യൂഡൽഹി : രാജ്യത്ത് കായിക പരിശീലനവും അവസരങ്ങളും തുടങ്ങാനുള്ള സ്റ്റാൻഡേഡ് ഒാപ്പറേറ്റിംഗ് പ്രൊസീഷ്യർ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ പുറത്തിറക്കി. സായ് സെക്രട്ടറി രോഹിത് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് എസ്.ഒ.പി തയ്യാറാക്കിയത്.

ഖേലോ ഇന്ത്യ ഫിർ സെ എന്ന മുദ്രാവാക്യവുമായാണ് സായ് തിരിച്ചുവരവിന് വഴി തുറന്നിരിക്കുന്നത്.

പ്രധാന നിർദ്ദേശങ്ങൾ

* അത്‌ലറ്റുകളുടെ സുരക്ഷ പൂർണമായും ഉറപ്പാണെങ്കിൽ മാത്രമേ പരിശീലനം വീണ്ടും തുടങ്ങാവൂ.

* കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിയന്ത്രണങ്ങൾ പാലിക്കണം.

* പരിശീലനത്തിന് മുമ്പ് ആരോഗ്യ പ്രവർത്തകർ ബോധവത്കരണ ക്ളാസ് നടത്തണം.

* അണുനശീകരണം കർശനമായി നടപ്പിലാക്കണം.

* സ്റ്റേഡിയത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് വരുംമുമ്പ് കൈകൾ കഴുകിയിരിക്കണം.

* അത്‌ലറ്റിക്സ്, ബാഡ്മിന്റൺ ബോക്സിംഗ്, ഷൂട്ടിംഗ് എന്നിവയടക്കം 11 ഇനങ്ങൾക്കാണ് ഒൗട്ട് ഡോർ ട്രെയിനിംഗിന് അനുമതി.

.* ബോക്സിംഗ്, ഗുസ്തി തുടങ്ങിയ ശാരീരിക സ്പർശമുള്ള കായിക ഇനങ്ങളിൽ പരിശീലനംഅരുത്.

* കായിക താരങ്ങൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം