bjp

തിരുവനന്തപുരം : കൊവിഡിൻെറ മറവിൽ സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പി തിരുവല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.ഇ.ബി തിരുവല്ലം സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സമിതി അംഗം ഡോ.പാച്ചല്ലൂർ അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി. ശിവപ്രസാദ്,മണ്ഡലം വൈസ് പ്രസിഡന്റ് പൂങ്കുളം സതീഷ്,സെക്രട്ടറി സുഗതൻ,ജില്ലാകമ്മിറ്റി അംഗം പ്ലാങ്ങൽ സുഗതൻ, കൗൺസിലർ ജ്യോതി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.