രോഗിയായ അച്ഛനെക്കൂട്ടി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ബിഹാറി പെൺകൊടിയെ സെലക്ഷൻ ട്റയൽസിന് വിളിച്ച് സൈക്ളിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ.
പാറ്റ്ന : രോഗിയായ പിതാവ് ലോക് ഡൗണിൽ വീട്ടിൽനിന്ന് 1200 കിലോമീറ്റർ അകലെ ഹരിയാനയിലെ ഗുരുഗ്രാമിൽ കുടുങ്ങിയപ്പോൾ ഒട്ടും പതറാതെ സൈക്കിളിന്റെ പിറകിലരുത്തി ബീഹാറിലെ വീട്ടിൽ വരെയെത്തിച്ച 15 കാരി ജ്യോതി കുമാരിയെ തേടി സൈക്ളിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വിളിയെത്തി.
സൈക്കിൾ ചവിട്ടുന്നതിൽ ജ്യോതിയുടെ കായിക ക്ഷമത മത്സര രംഗത്തേക്ക് തിരിച്ചുവിടാനാണ് ഫെഡറേഷന്റെ തീരുമാനം. ഇതിനായി ജ്യോതിയെ സെലക്ഷൻ ട്രയൽസിന് വിളിച്ചിട്ടുണ്ട്. ട്രയൽസിൽ വിജയിക്കുകയാണെങ്കിൽ പരിശീലനത്തിന് സൈക്കിൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകും.
ജ്യോതിയുടെ സൈക്കിൾ സവാരി
ലോക്ക് ഡൗണിൽ ഹരിയാനയിൽനിന്ന് രോഗിയായ അച്ഛനുമായി വീട്ടിലെത്താൻ ഒരു നിർവാഹവുമില്ലാതായപ്പോഴാണ് ജ്യോതി സൈക്കിളെടുത്തത്.
. കാരിയറിൽ പ്രത്യേക ഇരിപ്പിടമൊരുക്കിയാണ് യാത്ര തുടങ്ങിയത്.
ഏഴ് ദിവസംകൊണ്ടാണ് 1200 കിലോമീറ്ററോളം ജ്യോതി സൈക്കിളിൽ താണ്ടിയത്.
വെള്ളവും ബിസ്കറ്റും മാത്രമായിരുന്നു ആഹാരം. ക്ഷീണം തോന്നുമ്പോൾ റോഡരികിൽ വിശ്രമിക്കും.
ഒരുദിവസം ശരാശരി 150 കിലോമീറ്ററാണ് ചവിട്ടിയത്.