excise

ചാലക്കുടി: മേലൂർ അടിച്ചിലിയിൽ വീണ്ടും എക്‌സൈസ് ഉദ്യോഗസ്ഥർ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. 800 ലിറ്റർ വാഷാണ് പിടികൂടിയത്. കല്ലൻതോടിന്റെ ഭാഗത്തായിരുന്നു ചാരായ നിർമ്മാണം. 200 ലിറ്റർ വരുന്ന നാലു ഡ്രമ്മുകളിൽ കെട്ടിവച്ചിരുന്ന വാഷ് ഉദ്യോഗസ്ഥർ പിടികൂടി. ഇതുപയോഗിച്ച് 250 ലിറ്റർ ചാരായം നിർമ്മിക്കാനാകും. ഇതിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നതെന്നും പറയുന്നു. മൊത്തം അഞ്ചു ലക്ഷം രൂപ ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ. ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ കെ.വി ജീസ് മോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.പി ഷാജു, എം.എൽ റാഫേൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. ശ്യാം, ടി.ആർ വിപിൻ രാജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.