ശ്രീകാര്യം: അലത്തറയിൽ നിയന്ത്രണം തെറ്റിയ കാർ സമീപത്തെ മതിൽ തകർത്ത് കുഴിയിലേക്കുവീണ് കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഏഴ് വയസുള്ള കുട്ടിയും കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൻ ( 34), കൃഷ്ണപ്രിയ ( 36 ) എന്നിവർക്കാണ് പരിക്ക്. വ്യാഴാഴ്ച്ച രാത്രി 12 ന് അലത്തറ ഹീരാ വില്ലയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.