തിരുവനന്തപുരം : കേരള പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ട് തയ്യാറാക്കിയ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽ രാജിന് പ്രമോഷനോടെ സ്ഥലം മാറ്റം. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി അരുണാചൽ പ്രദേശിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസിന്റെ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ആഡിറ്റ് റിപ്പോർട്ട് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആലുവ സ്വദേശിയായ സുനിൽരാജ് ഇന്ത്യൻ ആഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനാണ്.