coronavirus

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാംഘട്ട രോഗവ്യാപനം തുടങ്ങിയതിന് ശേഷമുള്ള ആദ്യമരണമാണ് ചാവക്കാട് സ്വദേശി കദീജക്കുട്ടിയുടേത്.ഡോക്ടർമാർ ജീവൻ രക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുന്നതിന് മുൻപേ ഇവർ മരണപ്പെടുകയായിരുന്നു. വൈറസ് വ്യാപനം രൂക്ഷമായാൽ സമാനമായ സ്ഥിതി ഇനിയും ഉണ്ടാകാമെന്നതിനാൽ കനത്ത് ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. പ്രായമായവരിലും കുട്ടികളിലും മറ്റ് അസുഖങ്ങളുള്ളവരിലും വൈറസ് ബാധയുണ്ടായാൽ

ജീവൻ രക്ഷിക്കാനുള്ള സമയം പോലും ലഭിക്കാതെ വരും. ഇത് മുന്നിൽ കണ്ടാണ് ഇത്തരക്കാർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നത്.

മാർച്ച് 28നാണ് സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ടായിരുന്നു ( 69) കൊവിഡിന് ആദ്യം ഇരയായത്. ദുബായിൽ നിന്നെത്തിയതായിരുന്നു ഇദ്ദേഹം. മാർച്ച് 3ന് തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസാണ് (68) രണ്ടാമത് മരിച്ചത്. റിട്ട.എ.എസ്.ഐയായിരുന്ന ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കൃത്യമായി കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഏപ്രിൽ 24ന് കോഴിക്കോടായിരുന്നു മൂന്നാമത്തെ മരണം. മഞ്ചേരിയിലുള്ള നാലുമാസം നൈഫ ഫാത്തിമയാണ് മരണത്തിന് കീഴടങ്ങിയത്.