കാട്ടാക്കട:കർഷക കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പൂവച്ചൽ കൃഷി ഭവന് മുന്നിൽ നടത്തിയ കർഷക സമരം ഡി.സി.സി അംഗം എൽ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പന്തടിക്കളം ഉദയൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തു കുഴി,ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കട്ടയ്ക്കോട് തങ്കച്ചൻ, പി.രാജേന്ദ്രൻ,ആർ.എസ്.സജീവ്,എ.സുകുമാരൻ നായർ,രവീന്ദ്രൻ നായർ,ലിജു സാമുവൽ,ഷാജഹാൻ കാപ്പിക്കാട്,രാജഗോപാലൻ നായർ,രാധാകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.