cm-pinarayi

തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഇരു സംസ്ഥാനങ്ങൾക്കും കേരളത്തിന്റെ എല്ലാ സഹായവുമുണ്ടാകും. സംസ്ഥാനത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനും കത്തയച്ചു. ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സർക്കാർ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.