മുടപുരം:തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏരിയയിൽ പ്രതിഷേധ സമരം നടന്നു.സി.ഐ.ടി.യു ,ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നത്.മുടപുരം പോസ്റ്റാഫീസ് മുന്നിൽ ജി. വേണുഗോപാലൻനായരും, കുറക്കട പോസ്റ്റാഫീസിന് മുന്നിൽ കിഴുവിലം രാധാകൃഷ്ണനും,കോരാണി പോസ്റ്റാഫീസ് മുന്നിൽ വി. വിജയകുമാറും, മുദാക്കൽ പോസ്റ്റാഫീസ് മുന്നിൽ ചന്ദ്രബാബുവും,കടയ്ക്കാവൂർ ബി.എസ്.എൻ.എൽ ആഫീസ് മുന്നിൽ എ.സജീറും, ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസിന് മുന്നിൽ ആർ. രാമുവുംസ,വക്കം പോസ്റ്റാഫീസ്മുന്നിൽ ബി.സത്യൻ എം.എൽ.എ യും,അവനവഞ്ചേരി പോസ്റ്റാഫീസ് മിന്നൽ അഡ്വ. ആറ്റിങ്ങൽ ജി. സുഗുണനും,ആറ്റിങ്ങൽ പോസ്റ്റാഫീസ് മുന്നിൽ എസ്.ഉണ്ണികൃഷ്ണനും,ആലംകോട് പോസ്റ്റാഫീസ് മുന്നിൽ അഡ്വ.മുഹസിനും,ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ മനോജ് ബി. ഇടമനയും, കടയ്ക്കാവൂർ റയിൽവെ സ്റ്റേഷൻ മുന്നിൽ കെ.രാജൻ ബാബുവും,കടയ്ക്കാവൂർ പോസ്റ്റാഫീസ് മുന്നിൽ ബീന രാജീവും,കായിയ്ക്കര പോസ്റ്റാഫീസ് മുന്നിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും,അഞ്ചുതെങ്ങ് പോസ്റ്റാഫീസ് മുന്നിൽ സി. പയസു ,പൂത്തുറ പോസ്റ്റാഫീസ് മുന്നിൽ ബിജു ജോസഫും,പെരുമാതുറ പോസ്റ്റാഫീസ് മുന്നിൽ എം.വി.കനകദാസും ,ചിറയിൻകീഴ്രയിൽവെ സ്റ്റേഷൻ മുന്നിൽ ജി.ശശിയും ചിറയിൻകീഴ് പോസ്റ്റാഫീസ് മുന്നിൽ രവീന്ദ്രൻ നായരും സമരം ഉദ്ഘാടനം ചെയ്തു.