sathya-sai

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വെന്റിലേറ്ററും അൾട്രാസൗണ്ട് സ്‌കാനറുമടക്കം 12.5 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളും മാസ്‌കും സത്യസായി സേവാ സംഘടന ജില്ലാ ഘടകം കൈമാറി. ഇന്നലെ രാവിലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു, സത്യസായി സേവാ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഒ.പി. സജീവ് കുമാർ, സായി വേദവാഹിനി പരിഷത്ത് പ്രതിനിധി വി. ഭദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പ് എന്നിവർ സംസാരിച്ചു.