തിരുവനന്തപുരം:'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിൽ അവസാനം വരെ പിടിച്ചുനിൽക്കുന്ന കള്ളനെപ്പോലെയാണ് , സ്പ്രിൻക്ളർ ഇടപാടിൽ സർക്കാർ മലക്കം മറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ്. കൊവിഡിന്റെ മറവിൽ പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ലോകത്തെ ഏകാധിപതികളുടെ പാതയിലാണ് മുഖ്യമന്ത്രി.സ്പ്രിൻക്ലറിന്റെ കൈവശമുള്ള .അഞ്ച് ലക്ഷം ഡേറ്റ അവർ നശിപ്പിക്കുമെന്ന് എന്തുറപ്പാണുള്ളത്. ഈ കമ്പനിയെക്കൊണ്ട് എന്ത് പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്പ്രിൻക്ളർ :
എട്ട് പിഴവുകൾ
സ്പ്രിൻക്ളറുമായുള്ള ഇടപാടിൽ സർക്കാരിന് എട്ട് പിഴവുകൾ സംഭവിച്ചതായി ചെന്നിത്തല പറഞ്ഞു.
1. വ്യക്തിവിവരങ്ങൾ നേരത്തേ ശേഖരിച്ചത് സ്പ്രിൻക്ളറിന്റെ സർവറിൽ.
2. പേഴ്സണണൽ ഐഡന്റിഫൈഡ് ഇൻഫർമേഷൻ (പി.ഐ.ഐ.) നേരിട്ട് സ്പ്രിൻക്ളറിന്റെ സർവ്വറിൽ കൊടുത്തിരുന്നത് ഇപ്പോൾ അനോണിമൈസ് ചെയ്താണ് നൽകുന്നത്.
3. ഡേറ്റ ശേഖരിക്കുന്നതിന് ആളുകളിൽ നിന്ന് സമ്മതം വാങ്ങിയിരുന്നില്ല. കോടതി ഇടപെടലിനു ശേഷമാണ് വാങ്ങുന്നത്.
4. ഡേറ്റ ഹോസ്റ്റ് ചെയ്തിരുന്നത് സ്പ്രിൻക്ലറിന്റെ നിയന്തണത്തിലുള്ള ആമസോൺ ക്ലൗഡിൽ. ഇപ്പോൾ
സി -ഡിറ്റിന്റെ ക്ലൗഡ് സർവ്വറിൽ.
5. ഡേറ്റാ കൈകാര്യം ചെയ്യാനുള്ള അധികാരം മാസ്റ്റർ സർവ്വീസ് എഗ്രിമെന്റ് വഴി സ്പ്രിൻക്ളറിന് . ഒഴിവാക്കിയത് പിന്നീട് .
6. ഡാറ്റയുടെ അനലിറ്റിക്സ് ചെയ്തിരുന്നത് സ്പ്രിൻക്ളർ.. ഇപ്പോൾ ടെക്‌നോളജി ട്രാൻസ്ഫർ വഴി
സി -ഡിറ്റ്
7. ഡാറ്റ കോപ്പി , സ്റ്റോർ, ഡിലീറ്റ് എന്നിവ കോൺട്രാക്ട് തീർന്നതിന് ശേഷം .ഇപ്പോൾ ഉടൻ ഡിലീറ്റ് ചെയ്യണം.
8. സ്പ്രിൻക്ളറിന്റെ സ്റ്റാഫിന് നേരിട്ട് ഡാറ്റകളിൽ ബന്ധപ്പെടാം. ഇപ്പോൾ സാധിക്കുന്നില്ല