മലയിൻകീഴ് :കേരള പ്രദേശ് കിസാൻ കോൺഗ്രസ് വിളപ്പിൽ മണ്ഡലം കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വിളപ്പിൽ കൃഷി ഭവന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മാധവൻനായർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.വിളപ്പിൽ കർഷക കോൺഗ്രസ് പ്രസിഡന്റ് കാവിൻപുറം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.അംഗം വിളപ്പിൽശാല രാമു,കർഷക കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരിമഹേഷ്സത്യനേശൻ,പേയാട് സുകുമാരൻനായർ,ഭാസ്കരൻനായർ,പുളിയറക്കോണം ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.