തിരുവനന്തപുരം : തൊഴിൽ നിയമങ്ങൾ തകർക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും ചെയ്യുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. രാജ്ഭവന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ വി.ആർ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. ബിനോയ്‌ വിശ്വം എം.പി, സി.പി.ജോൺ, പി.എസ്. മധു, ഇ.ജി.മോഹനൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
ഏജീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.