train

തിരുവനന്തപുരം: ജൂൺ രണ്ടാം വാരം മുതൽ മാവേലിയും വേണാടും ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ കൂടി സംസ്ഥാനത്ത് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് സൂചന. ജൂൺ ഒന്നു മുതൽ ഒാടുന്ന അഞ്ച് ട്രെയിനുകൾക്കു പുറമെയാണിത്. അതേസമയം ഒരു ട്രെയിനിലും ജനറൽ കമ്പാർട്ട്മെന്റുകൾ ഉണ്ടാകില്ല. നിലവിലെ ജനറൽ കമ്പാർട്ട്മെന്റുകളെല്ലാം സെക്കൻഡ് ക്ലാസുകളാകും.

കൊവിഡ് സാഹചര്യത്തോട് പൊരുത്തപ്പെട്ടുകൊണ്ട് ഗതാഗതം സാദ്ധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ജൂൺ ഒന്നു മുതൽ രാജ്യത്ത് നൂറു റൂട്ടുകളിൽ പ്രതിദിനം 200 സർവീസുകൾ നടത്താൻ റെയിൽവേ തീരുമാനിച്ചത്. റിസർവേഷൻ സ്വീകരിക്കുന്നതിനായി ഇന്നലെ മുതൽ തിരുവനന്തപുരം സെൻട്രൽ,​ എറണാകുളം ജംഗ്ഷൻ,​ കോഴിക്കോട് സ്റ്റേഷനുകളിൽ 2 കൗണ്ടർ വീതം തുറന്നു. നാലാം ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ജൂൺ 30 വരെയുള്ള എല്ലാ ട്രെയിനുകളും റദ്ദ് ചെയ്തിരുന്നു. ഇപ്പോൾ സർവീസ് നടത്തുമെന്നറിയച്ച ട്രെയിനുകളിൽ ബുക്ക് ചെയ്തവരും യാത്രയ്ക്ക് പുതിയതായി റിസർവ് ചെയ്യണം. കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് എടുത്തവർക്ക് കാശ് മടക്കി വാങ്ങാൻ അടുത്ത ആറു മാസം വരെ അവസരമുണ്ടാകും.

രോഗ ലക്ഷണമുണ്ടെങ്കിൽ

പണം മടക്കി നൽകും

യാത്രക്കാരനെ പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കുംമുമ്പ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കും. രോഗലക്ഷണം ഉണ്ടെങ്കിൽ യാത്ര അനുവദിക്കില്ല. പണം മുഴുവൻ മടക്കി നൽകും.

ട്രെയിനിനുള്ളിൽ

നീളമുള്ള സീറ്റിൽ പരമാവധി മൂന്നു പേർ

ഐ.ആർ.സി.ടി.സി വഴി ഭക്ഷണം

ജൂൺ ഒന്നു മുതലുള്ള സ‌ർവീസുകൾ

തിരുവനന്തപുരം-ആലപ്പുഴ കോഴിക്കോട് - ജനശതാബ്‌ദി

തിരുവവനന്തപുരം- കോട്ടയം കണ്ണൂർ- ജനശതാബ്‌ദി
തിരുവനന്തപുരം- ലോക്മാന്യതിലക്- കുർള

എറണാകുളം-ഗോവ- നിസാമുദീൻ- മംഗള

വ്യാഴം,​ ശനി ദിവസങ്ങളിൽ നിസാമുദ്ദിനിലേക്ക് തുരന്തോ