നെടുമങ്ങാട് :കനത്ത മഴയിൽ ആനാട് മൃഗാശുപത്രിയിൽ വെള്ളം കയറി കമ്പ്യൂട്ടറും ഫർണീച്ചറുമടക്കം വെള്ളത്തിൽ മുങ്ങി.മരുന്നുകൾ ഒഴുകിപ്പോയി.ഡോക്ടറും മറ്റു ജീവനക്കാരും രാവിലെ എത്തിയെങ്കിലും ആശുപത്രിയിൽ കയറാൻ സാധിച്ചില്ല.നിരവധിപേർ വളർത്തുമൃഗങ്ങളുമായി എത്തിയെങ്കിലും മടക്കി അയക്കുകയായിരുന്നു.സമീപത്തെ തോട് കരകവിഞ്ഞാണ് ആശുപത്രിയിൽ വെള്ളം കയറിയത്.ജീവനക്കാർ ഏറെ പണിപ്പെട്ടാണ് അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും കോരി മാറ്റിയത്.