തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളികൾക്കുമേൽ കെട്ടിയേൽപ്പിക്കുന്ന മോദി സർക്കാർ തൊഴിലാളി ദ്രോഹത്തിന്റെ പര്യായമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം എം.പി പറഞ്ഞു.
സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'നിർഭർ ഭാരത്' എന്നുപറഞ്ഞ് ഇന്ത്യയെ 'നിരർത്ഥക' ഭാരതമാക്കി മാറ്റുകയാണ്. മുതലാളിമാരുടെ പാദസേവ ചെയ്യുന്ന സർക്കാർ തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.