നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയിൽ കാർഷിക മേഖലയിലെ 3 പദ്ധതികൾക്ക് തുടക്കമായി.ജില്ലയിൽ വ്യക്തിഗത ആനുകൂല്യം ആദ്യം വിതരണം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്‌ നെടുമങ്ങാട് നഗരസഭ.1875 വീട്ടമ്മമാർക്ക് 800 രൂപ വിലയുള്ള 10 വീതം ഗ്രോബാഗ് 75% സബ്സിഡിയോടെ 200 രൂപയ്ക്കും 200 രൂപ വിലയുള്ള തെങ്ങിൻതൈയും കോട്ടൂർക്കോണം ബഡ്മാവും ബഡ്പേര തൈയും 1000 പേർക്ക് 75% സബ്സിഡിയോടെ 50 രൂപയ്ക്കും 100 രൂപ വിലയുള്ള ജൈവവളം 5 കിലോസം പുഷ്ടീകരിച്ച ചാണകം 75% സബ്സിഡിയോടെ 2000 പേർക്കുമാണ് ലഭ്യമാക്കുന്നത്.ഉദ്ഘാടനം മേലാംകോട്ട് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധുവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു.പി.ഹരികേശൻ, ടി.ആർ.സുരേഷ്,കൃഷ്ണകുമാർ,സുനിൽ എന്നിവർ പങ്കെടുത്തു.കൃഷി ഫീൽഡ് ഓഫീസർ ഇൻ-ചാർജ്ജ് ആനി ജോർജ്ജ് നന്ദി പറഞ്ഞു.