നെടുമങ്ങാട് : കാക്കത്തോട്ടിലെ ബണ്ട് തകർന്ന് പ്രമുഖ വാഹന വിപണന കേന്ദ്രമായ കല്ലിംഗൽ ബജാജിന്റെ വർക്ക്ഷോപ്പ് സെന്റർ വെള്ളത്തിൽ മുങ്ങി.കമ്പ്യൂട്ടറുകളും ഫർണീച്ചറും വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ടു.സമീപത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി.