തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രം മാറ്റാൻ അപേക്ഷിച്ചത് 10,920 വിദ്യാർത്ഥികൾ. 1,866 കുട്ടികൾ എസ്.എസ്.എൽ.സിക്കാരും 8,835 പേർ ഹയർ സെക്കൻഡറിക്കാരും 219 പേർ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുമാണ്. അനുമതി ലഭിച്ചവരുടെ പട്ടിക തയ്യാറാക്കി വിദ്യാർത്ഥിളെ അറിയിച്ചിട്ടുണ്ട്. ഇവർ നിലവിൽ കഴിയുന്ന സ്ഥലത്തിന് സമീപത്തെ സ്കൂളുകളാണ് കേന്ദ്രം. അതത് സ്കൂൾ അധികൃതർ ഗതാഗത സൗകര്യം ഉറപ്പാക്കും. ലോക്ക് ഡൗണിനെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർക്കും ഹോസ്റ്റലുകളിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോയ കുട്ടികൾക്കുമാണ് കേന്ദ്രം മാറ്റാൻ സൗകര്യം ഏർപ്പെടുത്തിയത്.