തിരുവനന്തപുരം : കർഷകനെ സാമ്പത്തികമായി സഹായിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് ജില്ലയിലെ മുഴുവൻ കൃഷിഭവനുമുന്നിലും മെഴുകുതിരി കത്തിച്ച് കർഷകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷക പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. വിവിധ കൃഷിഭവനുകളിൽ നടന്ന പ്രതിഷേധ ജ്വാലയിൽ അഡ്വ. എം. വിൻസന്റ് എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് എം.എസ്. അനിൽ, മാരായമുട്ടം രാജേഷ്, തോംസൺ ലോറൻസ്, ടി.പി. പ്രസാദ്, എം.എൽ. ഉഷാരാജ്, ഷെർലി മാത്യു, സതീഷ് മണക്കാട്, അനീഷ് ചേങ്കോട്ടുകോണം, ബിജു ഒ.എസ്. നായർ, കുഞ്ഞുമോൻ പാട്രിക്, പാളയം അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.