തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ദേശവ്യാപകമായി നടന്ന പണിമുടക്കിനോടനുബന്ധിച്ച് ജി.പി.ഒക്കു മുന്നിൽ നടന്ന പ്രതിഷേധസമരം എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് സി.ജയൻബാബു അദ്ധ്യക്ഷത വഹിച്ചു. സുനിൽ മതിലകം, സാജൻ എന്നിവർ സംസാരിച്ചു.
വികാസ് ഭവൻ പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാസെക്രട്ടറി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ റേഡിയോക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. മൈക്കിൾ ബാസ്റ്റ്യൻ ,മുരളീ പ്രതാപ് എന്നിവർ സംസാരിച്ചു. പി.എം.ജി യിൽ പി.എസ്.നായിഡുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. എസ്.ദീപു സ്വാഗതം പറഞ്ഞു. കരമനയിൽ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കാലടി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തമ്പാനൂർ ബസ് സ്റ്റാന്റിന് മുന്നിൽ നടന്ന സമരം യു.ടി.യു.സി നേതാവ് ബാബുദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് പള്ളിച്ചൽ വിജയൻ സംസാരിച്ചു.
റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ എച്ച്.എം.എസ് നേതാവ് അഡ്വ. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് കവിതാരാജൻ, സി.ഐ.ടി.യു നേതാവ് പ്രദീപ്, പാലോട് സന്തോഷ് എന്നിവർ സംസാരിച്ചു. തിരുവല്ലം ബസ് സ്റ്റാൻഡിൽ നടന്ന സമരം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരുവല്ലം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.