kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത്രയധികം പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 732 ആയി.

കണ്ണൂരിൽ 12 പേർക്കും കാസർകോട്ട് ഏഴ് പേർക്കും പാലക്കാട്ടും കോഴിക്കോട്ടും അഞ്ചു പേർക്ക് വീതവും തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നാലു പേർക്ക് വീതവും കോട്ടയത്ത് രണ്ടു പേർക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിൽ 17 പേർ വിദേശത്ത് നിന്നും (കുവൈറ്റ് -7, യു.എ.ഇ- 5, ഖത്തർ- 2, സൗദി അറേബ്യ-3) 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 21, തമിഴ്‌നാട്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്. കണ്ണൂരിൽ ഒരു ആരോഗ്യപ്രവർത്തകന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതേസമയം മലപ്പുറത്ത് രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവായി. 216 പേരാണ് ചികിത്സയിലുള്ളത്. 512 പേർ രോഗമുക്തി നേടി. ഹോട്ട് സ്‌പോട്ടുകൾ - 28.

മടങ്ങിയെത്തിയവർ - 82,290

വിമാനത്തിൽ - 6218

കപ്പലിൽ - 1621

ട്രെയിനിൽ - 2136

സ്വകാര്യ വാഹനങ്ങളിൽ - 72,315