മലയിൻകീഴ് :ആയുർവേദ പ്രതിരോധ മരുന്നുകളുടെ വിതരണവും ആരോഗ്യകേരളം ജില്ലാ ഓഫീസിലെ ആയുർവേദ ഫോഗിംഗ് പ്രവർത്തനങ്ങൾളുടെ ഉദ്ഘടനവും നടന്നു.ജീവനകാർക്കുള്ള പ്രതിരോധ മരുന്നുകളുടെ വിതരണം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി അരുണിന് ആയുഷ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.സ്മിത എസ് ശിവൻ,ജില്ലാ സെക്രട്ടറി ഡോ.ശ്രീജിത്ത് സി.പി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. സി.മിഥുൻ എന്നിവർ ചേർന്ന് കൈമാറി.ആരോഗ്യകേരളം ജില്ലാ അക്കൗണ്ട്സ് ഓഫീസർ അരുൺ കുമാർ, ജില്ലാ ഫിസിയോതെറാപ്പിസ്റ്റ് ആർ.ലെനിൻ.എന്നിവരും സന്നിഹിതരായിരുന്നു.