കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കണ്ണമ്മൂല ബണ്ട് കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് ആർത്തുല്ലസിക്കുന്ന കുട്ടി .ഒരിടവേളക്ക് ശേഷമാണ് നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ ഈ പ്രദേശത്ത് വെള്ളം കയറുന്നത്. ശക്തമായ മഴയിൽ അരുവിക്കര ഡാം തുറന്ന് വിട്ടതോടുകൂടി നഗരത്തിൽ പലസ്ഥലങ്ങളും റോഡുകളും വെള്ളത്തിലായി
ഫോട്ടോ :നിശാന്ത് ആലുകാട്