online-class

തിരുവനന്തപുരം: കോളേജുകൾ ജൂണ്‍ ഒന്നിനു തന്നെ തുറന്ന് റഗുലർ ക്ലാസ് ആരംഭിക്കാൻ കഴിയുംവരെ ഓൺലൈൻ ക്ലാസ് നടത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസിനുള്ള ക്രമീകരണമൊരുക്കാൻ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. ഓൺലൈൻ പഠനത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനൽ പോലെ ടിവി, ഡി.ടി.എച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തും. പരീക്ഷയെഴുതാൻ സൗകര്യപ്രദമായ രീതിയിൽ കേന്ദ്രങ്ങൾ അനുവദിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.