ചിറയിൻകീഴ്:മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷിക ദിനത്തോടനുബന്ധിച്ച് സമൂഹ വിവാഹം നടത്തി.കിളിമാനൂർ ഞാവേലിക്കോണം പരേതനായ രാഘവൻ തങ്കമ്മ ദമ്പതികളുടെ മകൾ എസ്.ഗംഗയും വഞ്ചിയൂർ കടവിള എസ്.കെ ഭവനിൽ സുരേന്ദ്രൻ ശോഭ ദമ്പതികളുടെ മകൻ എസ്.എസ്.ശരത്തും, മുട്ടപ്പലം പെരുങ്ങുഴി വീട്ടിൽ തുളസി വത്സല ദമ്പതികളുടെ മകൾ ചിഞ്ചു.വിയും ആലംകോട് പാലാംകോണം ചരുവിള വീട്ടിൽ ബാബു ഷൈലജ ദമ്പതികളുടെ മകൻ ഷൈൻ ബാബുവും തമ്മിലുള്ള സമൂഹവിവാഹമാണ് ക്ഷേത്രമേൽ ശാന്തി സന്ദീപ്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നത്.പ്രസിഡന്റ് സുകേശൻ,സെക്രട്ടറി ഷൺമുഖദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫബീഗം, ഉത്സവ കൺവീനർമാരായ കൃഷ്ണ ഗോകുലം സന്തോഷ് കുമാർ,ലാൽ ഇടവിളാകം,ശ്യാംലാൽ, ക്ഷേത്ര വൈസ് പ്രസിഡന്റ് സനൽ കുമാർ,ജോയിന്റ് സെക്രട്ടറി സുധീഷ്, ഖജാൻജി, അഡ്വ.ഷിബു, പഞ്ചായത്ത് അംഗങ്ങളായ സിന്ധു.സി.പി,തങ്കച്ചി ജഗന്നിവാസൻ,കമ്മിറ്റി അംഗങ്ങളായ അഖിലേഷ് നെല്ലിമൂട്, ബാബു,സുമതി സുരേന്ദ്രൻ,സ്വരാജ്,പൊതുപ്രവർത്തക അജിത മോഹൻദാസ് എന്നിവർ പങ്കെടുത്തു.