തിരുവനന്തപുരം: നിംസ് മെഡിസിറ്റിയുടെ കീഴിലുള്ള നിംസ് സെന്റർ ഫോർ അഡ്വാൻസ്ഡ് ബയോ ടെക്‌നോളജിക്ക് കൊവിഡ് 19 പരിശോധനയ്ക്കായി ഐ.സി.എം.ആറിന്റെ അനുമതി. ദക്ഷിണ കേരളത്തിൽ ഇതിനായി അനുമതി ലഭിക്കുന്ന ഏക സ്വകാര്യ ആശുപത്രിയാണ് നിംസ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആർ, എൻ എ.ബി.എല്ലിന്റെയും (നാഷണൽ അക്രഡിറ്റേഷൻ ബോഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്) പരിശോധനയ്ക്ക് ശേഷം ഹ്യൂമൻ ജനറ്റിക്‌സ് ആൻഡ് മോളിക്യൂലാർ ബയോളജി ലാബിൽ കൊവിഡ് പരിശോധനയ്ക്കുള്ള അനുമതിയാണ് നിംസിന് ലഭിച്ചത്.
മുന്ന് വർഷം മുമ്പ് ഹ്യൂമൻ ജനറ്റിക്‌സ് ആൻഡ് മോളിക്യൂലാർ ബയോളജി കോഴ്‌സുകൾ നൂറുൽ ഇസ്ലാം യുണിവേഴ്സിറ്റിയിൽ ആരംഭിച്ചിരുന്നു. ഹ്യൂമൺ ജനറ്റിക്‌സ് ആൻഡ് മോളിക്യൂലാർ ബയോളജി വിഭാഗത്തിൽ ബി.എസ്.സി , എം.എസ്.സി, എം.ഫിൽ, പി.എച്ച്.ഡി എന്നീ തലങ്ങളിലാണ് നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ കോഴ്‌സുകൾ നടത്തുന്നത്. ആർ.ടി.പി.സി.ആർ, എൻ ജി.എസ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ളതാണ് ലാബ്. സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് പ്രത്യേക ആശുപത്രികൾ സജ്ജീകരിക്കുന്നതിൽ നിംസിന്റെ പേരും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിച്ചിരുന്നു.