തിരുവനന്തപുരം : തോന്നയ്‌ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി പുനഃസംഘടിപ്പിച്ചു. പ്രൊഫ.വി.മധുസൂദനൻ നായരാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാനായി ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയെയും സെക്രട്ടറിയായി പ്രൊഫ. എം.ആർ. സഹൃദയൻ തമ്പിയെയും നിയമിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ഷൈനിയാണ് ട്രഷറർ. മറ്റ് അംഗങ്ങൾ : അടൂർപ്രകാശ് എം.പി, എസ് .കവിത (ജില്ലാ പഞ്ചായത്ത് അംഗം ), ഷാനി ബീഗം ( പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), സി.മധു ( മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ), വിമൽ കുമാർ, മധു മുല്ലശ്ശേരി, പ്രൊഫ.പി.വിജയകുമാർ, ഡോ .പി.വേണുഗോപാൽ.