നരുവാമൂട് : സി.പി.എം നേതാവ് എം.എസ്.പ്രഭാതിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചിലധികം സി.പി.എം - സി.ഐ.ടി.യു പ്രവർത്തകർ രാജിവച്ച് സി.പി.ഐയിൽ ചേർന്നു . സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ .അനിൽ സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ടി.ശശി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ,കാട്ടക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, എം.എസ്.പ്രഭാത് എന്നിവർ പങ്കെടുത്തു.