തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമബോർഡിൽ, അംശദായത്തിൽ കുടിശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദായിട്ടുള്ളവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. ആറുമാസത്തേക്കായിരിക്കും ഈ ആനുകൂല്യം ഉണ്ടായിരിക്കുകയെന്ന് അധികൃതർ അറിയിച്ചു.