pakadam

തിരുവനന്തപുരം: പേട്ട എസ്.എൻ നഗർ കാഞ്ഞിരവിളാകം ക്ഷേത്രത്തിന് സമീപം ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നാണ് മലിനജലം കൊണ്ടുവരുന്ന ലോറി അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. എസ്.എൻ നഗറിൽ വിനോദിന്റെ വീട്ടിലെ ഗേറ്രും മതിലും സമീപത്തുള്ള കനറാ ബാങ്ക് എ.ടി.എമ്മിന്റെ മുൻ ഭാഗത്തെ വാതിലും ക്ളിയർ സ്‌പീച്ച് തെറാപ്പി ക്ളിനിക്കിന്റെ നെയിം ബോർഡുമാണ് തകർന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അപകടത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അപടത്തിന് ശേഷം ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടത് സി.സി.ടിവിയുലുണ്ട്. ലോറി ഉടമസ്ഥനെക്കുറിച്ചുള്ള

വിവരങ്ങൾ പൊലീസിന് ലഭിച്ചു. പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.