തിരുവനന്തപുരം: മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇറച്ചി വ്യാപാരികൾ വില്പനവില നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും കളക്ടർ അറിയിച്ചു. കളക്ടർ നിശ്ചയിച്ച ഇറച്ചിവില (കിലോഗ്രാമിന്): കോഴി ( ജീവനോടെ ) 135- 150 രൂപ, കോഴി ഇറച്ചി 180- 200 രൂപ, ആട്ടിറച്ചി - 680 - 700 രൂപ, പോത്തിറച്ചി - 300- 350 രൂപ, കാളയിറച്ചി - 300-330 രൂപ. മത്സ്യയിനങ്ങളുടെ വില മത്സ്യഫെഡ് നിശ്ചയിക്കും പ്രകാരമായിരിക്കും. ഇക്കാര്യത്തിൽ പരാതികളുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർമാരെ ബന്ധപ്പെടണം. പരാതിപ്പെടേണ്ട നമ്പരുകൾ: തിരുവനന്തപുരം -9188527335,സി.ആർ.ഒ. സത്ത്-9188527332, സി.ആർ.ഒ. നോർത്ത് -9188527334, ചിറയിൻകീഴ് -9188527336, നെയ്യാറ്റിൻകര -9188527329, നെടുമങ്ങാട്- 9188527331, കാട്ടാക്കട -9188527330, വർക്കല -9188527338.